ലൈംഗികതയെക്കുറിച്ച് ലോകവും മാദ്ധ്യമങ്ങളും തുറന്നുസംസാരിക്കുന്ന ആധുനിക കാലത്തും എഴുത്തിലേക്ക് വരുമ്പോൾ പഴയ കാലം ആവർത്തിക്കപ്പെടുകയാണ്. മലയാളത്തിൽ മാധവിക്കുട്ടി എന്റെ കഥ എഴുതിയപ്പോൾ പൊട്ടിത്തെറികൾ ഇന്നും തുടരുന്നുണ്ടെന്നാണ് പാശ്ചാത്യലോകത്ത് നിന്നുള്ള ചില വാർത്തകൾ നൽകുന്ന സൂചനകൾ. പുരുഷൻ രതിവർണനകെളക്കുറിച്ച് എഴുതുമ്പോൾ പരാതികളില്ലാതെ വായിച്ചുപോകുന്നവർ അക്കാര്യം സ്ത്രീയെഴുതുമ്പോൾ അതവരുടെ വ്യക്തിപരമായ അനുഭവങ്ങളെന്ന പോലെ കാണുകയും സമൂഹത്തിന് പിന്നിൽ അവരെ അപമാനിക്കുകയും ചെയ്യുന്നതായാണ് അനുഭവം.
സെക്സിനെക്കുറിച്ച് എഴുതുന്നവർ അത്രനല്ല സ്വഭാവക്കാരല്ല എന്ന അഭിപ്രായം ഇന്നും നിലനിൽക്കുന്നതായാണ് എഴുത്തുകാരികളുടെ അനുഭവ സാക്ഷ്യം. സെക്സ് എഴുത്തുകാർ എന്നുവിളിച്ച് ബ്രാൻഡ് ചെയ്യാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. ബാഡ് ബിഹേവിയർ എന്ന ചെറുകഥാ സമാഹാരത്തിലൂടെ പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് മേരി ഗെയ്റ്റ്‍സ്‍കിലാണ് ഒരുദാഹരണം. ക്യാറ്റ് പേഴ്സൺ എന്ന കഥയിലൂടെ ശ്രദ്ധേയയായ ക്രിസ്റ്റന്‍ റുപേനിയൻ ആണ് ഇവരുടെ അടുത്ത ഇര.
സെക്സ് എഴുത്തുകാരി എന്നു ലേബൽ ചെയ്യപ്പെടുന്നതോടെ എഴുത്തുകാരിയെന്ന നിലയിൽ നേരിടുന്നത് വൻപ്രതിസന്ധിയാണെന്ന് ക്രിസ്റ്റൻ റുപേനിയൻ പറയുന്നു. പക്ഷേ എങ്ങനെയൊക്കെ ബ്രാൻഡ് ചെയ്യപ്പെട്ടാലും എഴുത്ത് തുടരുമെന്ന് തന്നെയാണ് ക്രിസ്റ്റൻ പറയുന്നത്.
തെരുവി അഭയംപ്രാപിച്ച കൗമാരകാലമായിരുന്നു മേരി ഗെയ്റ്റ് സ്കില്ലിന്റേത്. പിന്നീട് പൂവിൽപനക്കാരിയായും വേഷമണിഞ്ഞ ശേഷമാണ് എഴുത്തിലേക്ക് അവർ കടക്കുന്നത്. 1988ൽ ബാഡ് ബിഹേവിയർ എന്ന ചെറുകഥാ സമാഹാരം അവരെ പ്രശസ്തയാക്കി. സെക്രട്ടറി എന്ന കഥ ഹോളിവുഡ് സിനിമയായി. ജീവിതത്തിലെ ഇരുണ്ട അനുഭവങ്ങളെക്കുറിച്ചും ലൈംഗിക ദുരനുഭവങ്ങളെക്കുറിച്ചും മറയില്ലാതെ എഴുതിയിട്ടുണ്ട് ഗെയ്റ്റ്സ്കിൽ. ഗെയ്റ്റ്സ്കില്ലിനുശേഷവും അമേരിക്കയിൽ ഒട്ടേറെ സ്ത്രീ എഴുത്തുകാർ വന്നു. ഈ നിരയിൽ അവസാനത്തെയാളാണ് ക്രിസ്റ്റൻ റുപേനിയൻ.
രണ്ടുവർഷം മുമ്പാണ് റുപേനിയന്റെ ക്യാറ്റ് പേഴ്സൺ എന്ന കഥ പ്രസിദ്ധീകരിച്ചത്. കോളജില്‍ പഠിക്കുന്ന മാർഗറ്റും മുപ്പതുകാരനായ റോബർട്ടും തമ്മിലുള്ള ബന്ധമാണ് ക്യാറ്റ് പേഴ്സണിന്റെ പ്രമേയം. രണ്ടുപേരും കൂടി ഒരു നീണ്ട യാത്രയ്ക്കു പോകുകയും രാത്രിയിൽ തീവ്രമായ ആഗ്രഹമൊന്നുമില്ലാതിരുന്നിട്ടും മാർഗറ്റ് റോബർട്ടിനൊപ്പം കിടക്ക പങ്കിടുന്നു. പിറ്റേന്നുമുതൽ റോബർട്ടിനെ പിന്തുടരുകയാണ് മാർഗറ്റ്. സെക്സ്, സ്ത്രീയുടെ സമ്മതത്തിന്റെ പ്രസക്തി, ഓൺലൈൻ ഡേറ്റിങ് സൈറ്റുകൾ, മീ ടൂ... അങ്ങനെ നിരവധി മേഖലകളുമായി ബന്ധപ്പെട്ടും ക്യാറ്റ് പേഴ്സൺ ചർച്ച ചെയ്യപ്പെട്ടു.
ക്യാറ്റ് പേഴ്സണ്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പുതിയ കാലത്തെ ഗെയ്റ്റ്സ്കിൽ ആണ് റുപേനിയൻ എന്നുവരെ ആളുകൾ പറഞ്ഞുതുടങ്ങിയത്. ഇത് റുപേനിയന് ഒരേ സമയം അംഗീകാരവും പ്രതിബന്ധവുമായി മാറി. പുതിയ കാലത്തു പോലും സെക്സിനെക്കുറിച്ച് എഴുതുന്ന സ്ത്രീകള്‍ നേരിടുന്ന ബുദ്ധുമുട്ടുകളെക്കുറിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.
സെക്സ് പേടിക്കാതെ എഴുതുന്ന വിഷയമാണെന്നും ഇഷ്ടവിഷയമാണെന്നുമാണ് റുപേനിയനൻ പറയുന്നത്. എഴുത്തിലെ ഒട്ടേറെ വിഷയങ്ങളില്‍ ഒന്നുമാത്രമാണ് സെക്സ്. പക്ഷേ, യുവതിയായതുകൊണ്ടുകൂടിയാണ് അവരുടെ രചനകളിലെ സെക്സ് ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രതിസന്ദിക്കിയയിലും തന്റെ എഴുത്തുമായി മുന്നോട്ടുപോകാനാണ് റുപേനിയന്റെ തീരുമാനം.