വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണിൽ നിന്നും നേരിട്ട ലൈംഗിക പീഡനാനുഭവം ഇരയായ മോണിക്ക ലെവിൻസ്കി ടി.വി സീരിസാക്കുന്നു. ടി.വി സീരീസ് നിർമ്മിക്കുന്നവരിൽ ഒരാൾ മോണിക്ക ലെവിൻസ്കിയാണ്. ഒരു കുറ്റാന്വേഷണ സ്വഭാവമാണ് ടി.വി സീരീസിനുള്ളത്. ഇഎംപീച്ച്മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി എന്നാണ് ടി.വി സീരിസിന് പേരിട്ടിരിക്കുന്നത്. റയാൻ മർഫി എന്ന അമേരിക്കൻ തിരക്കഥാകൃത്താണ് ക്ലിന്റണിന്റെ വേഷം അവതരിപ്പിക്കുന്നത്. 'ബുക്ക്സ്മാർട്ട്' എന്ന അമേരിക്കൻ ചിത്രത്തിലൂടെ പ്രശസ്തയായ ബീനി ഫെൽഡ്സ്റ്റീനാണ് വിവാദ നായിക മോണിക്ക ലെവിൻസ്കിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
1997ലാണ് അമേരിക്കൻ വൈറ്റ് ഹൗസിനെ പിടിച്ച് കുലുക്കിയ ലൈംഗിക പീഡന വിവാദം ഉണ്ടാകുന്നത്. വൈറ്റ് ഹൗസിലെ ഇന്റേൺ ആയിരുന്ന തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പീഡിപ്പിക്കുകയായിരുന്നു എന്നാണ് മോണിക്ക ലെവിൻസ്കി ആരോപിച്ചിരുന്നത്. ഉഭയ സമ്മത പ്രകാരമാണ് താൻ ക്ലിന്റണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിലും അയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും മോണിക്ക വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മോണിക്ക പറയുന്നത് ഏറെ നാൾ കഴിഞ്ഞ് 2014ൽ ആയിരുന്നു.
വിവാദ സമയത്ത് ക്ലിന്റണെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കും എന്ന സാഹചര്യവും ഉണ്ടായിരുന്നു. മോണിക്കയുമായുള്ള ലൈംഗിക ബന്ധത്തിനിടെ മോണിക്കയുടെ ധരിച്ചിരുന്ന വസ്ത്രത്തിൽ ക്ലിന്റണിന്റെ ബീജം പുരണ്ടിരുന്നു. ഇതാണ് സംഭവത്തിൽ നിർണായക തെളിവായത്. 2020ലാണ് ടി.വി സീരീസ് പുറത്തിറങ്ങുക എന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടനിലും ഈ ടി.വി സീരീസ് പ്രദർശിപ്പിക്കും.