my-home

ഒരു ബാത്ത്റൂമിനെച്ചൊല്ലിയാണ് ഇപ്പോൾ ട്വിറ്രറിൽ ചൂടുള്ള ചർച്ച നടക്കുന്നത്. ഡെബ്ര എന്ന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ഒരു ബാത്ത്റൂമിന്റെ ചിത്രം പോസ്റ്റ് ചെയ്തതതാണ് ചർച്ചകളുടെ തുടക്കം. ബാത്റൂമിന്റെ പ്രത്യേകതയാണ് അതിനെ ചർച്ചാവിഷയമാക്കിയത്. ചുമരുകളോ വാതിലോ ഇല്ലാത്ത ബാത്ത്‌റൂമാണിത്. ഒരു ബെഡ്റൂമിനോട് ചേർന്നാണ് ബാത്റൂം. ബാത്ത്ടബ്ബും ഷവറുമെല്ലാം അതിലുണ്ട്. ഒരുതുണിയുടെ മറപോലും ബാത്തറൂമിലില്ല.

ഈ ബാത്ത്റൂം കൊണ്ട് അന്തം വിട്ട് നിൽക്കുക.യാണ് പലരും. പലർക്കും ഇത് ഉൾക്കൊള്ളാനായിട്ടില്ല. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി വീടിന്റെ ഉടമ ട്രോയ് വില്യംസണും രംഗത്തെത്തി. ഇത് തീർത്തും സ്വകാര്യമായ തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യക്കും ഭർത്താവിനും വേണ്ടി രണ്ട് ബേസിനുകളും രണ്ട് ഷവറും ബാത്റൂമിലുണ്ട്. ബാത്റൂം ഒരുമിച്ച് ഉപയോഗിക്കാനാണ് ഇത്. അതാണ് ദമ്പതികൾക്ക് ആവശ്യം - വില്യംസൺ പറയുന്നു.

ട്വിറ്ററിലെ പല ഉപയോക്താക്കളും ഇതിനോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ടോ‌യ്ലെറ്റ് ഉപയോഗിക്കുന്നത് ആരും കാണുന്നതിനോട് താത്പര്യമില്ലെന്നാണ് പലരുടെയും അഭിപ്രായം. ബാത്ത്‌റൂമിൽ മാത്രമാണ് ഒരാൾ പൂർണമായും സ്വകാര്യമായിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. ദമ്പതികൾക്ക് ഇതല്ല വേണ്ടതെന്നും ചില കാര്യങ്ങൾക്ക് മറ വേണമെന്നുമാണ് ചിലരുടെ വാദം.