jio

ഉപഭോക്താക്കളുടെ എണ്ണതിൽ വൻ നേട്ടവുമായി റിലയൻസ് ജിയോ കുതിപ്പ് തുടരുന്നു. കേരളത്തിൽ 80 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോ നേടിയത്.നെറ്റ്‌വർക്കിന്റെ ലഭ്യതയിലും കേരളത്തിൽ ഒന്നാമത് നിൽക്കുന്നത് ജിയോയാണ്. 8500 മൊബൈൽ ടവറുകളുള്ള ഇന്റർനെറ്റ്, ടെലികോം സർവീസ് പ്രൊവൈഡറാണ് ജിയോ.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് കവറേജ് നൽകുന്നു എന്നതാണ് ജിയോയുടെ പ്രത്യേകത, വളരെ എളുപ്പത്തിൽ നേടാനാകുന്നകണക്ഷൻ, ജിയോ ടി. വി, ജിയോ മ്യൂസിക്, ജിയോ സിനിമ എന്നീ ജിയോ ആപ്പുകൾ എന്നിവയും കേരളത്തിൽ എളുപ്പത്തിൽ സ്വീകാര്യത നേടാൻ ജിയോയെ സഹായിച്ചിട്ടുണ്ട്. അൺലിമിറ്റഡ് ഡേറ്റാ സർവീസും ഇക്കാര്യത്തിൽ ജിയോയെ സഹായിച്ചു.

ഈ വർഷം ജൂൺ മാസത്തിലാണ് 331.3 ദശലക്ഷം വരിക്കാരുള്ള വോഡാഫോൺ-ഐഡിയ കമ്പനിയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായി ജിയോ മാറിയത്. ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് രാജ്യത്തെ ഓരോ പൗരനും ഇന്റർനെറ്റ് സേവനം നൽകണമെന്ന ലക്ഷ്യവുമായി ജിയോ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്.