ബിജുമേനോൻ നായകനാകുന്ന ആദ്യരാത്രിയുടെ ചിത്രീകരണം ബംഗ്ലൂരുവിൽ . ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് സംഘം ബംഗ്ലൂരുവിൽ എത്തിയിരിക്കുന്നത്. ഇന്ന് തുടങ്ങുന്ന ഷൂട്ടിംഗിൽ ബിജു മേനോനെ കൂടാതെ സർജാനോ ഖാലിദും അനശ്വര രാജനും പങ്കെടുക്കുന്നുണ്ട്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജുമേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണിത്. വിവാഹ ബ്രോക്കറായ മനോഹരൻ എന്ന കഥാപാത്രമായിട്ടാണ് ബിജുമേനോൻ ചിത്രത്തിലെത്തുന്നത്. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് നായിക. ബംഗ്ലൂരുവിലെ ഷെഡ്യൂളോടെ ആദ്യരാത്രിയുടെ ഷൂട്ടിംഗ് പൂർത്തിയാകും. കാവാലത്തെ പ്രശസ്തമായ ജോസഫ് മുരിക്കന്റെ വീടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ക്വീൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ജെമിനും ഹാരിസും ചേർന്നാണ് ആദ്യരാത്രിയുടെ തിരക്കഥയെഴുതുന്നത്. മനോജ് ഗിന്നസ് , അജു വർഗീസ്, വിജയ രാഘവൻ, ശ്രീലക്ഷ്മി, കൊല്ലം സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സെൻട്രൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കാമറ ശ്രീജിത്ത് നായരാണ് നിർവഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രൊഡക് ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം.