തൊട്ടാവാടി നാട്ടുവൈദ്യത്തിലെ താരമാണ്. പലതരം രോഗങ്ങൾക്ക് ഔഷധമാണിത്. പ്രമേഹരോഗികൾ ദിവസവും രാവിലെയും വൈകിട്ടും തൊട്ടാവാടിനീര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. തൊട്ടാവാടി വേര് ഉണക്കി പൊടിച്ച് കൽക്കണ്ടം ചേർത്ത് കഴിച്ചാൽ കഫക്കെട്ടും ചുമയും ശമിക്കും. രക്തസമ്മർദ്ദം ഹൈപ്പർ ടെൻഷൻ എന്നിവ അകറ്റാനും ഉത്തമമാണ്.ചർമ്മത്തിലുണ്ടാകുന്ന അലർജി , പ്രാണികളുടെ കടിയേറ്റുണ്ടാകുന്ന അസ്വസ്ഥതകൾ, ചെറിയതരം വ്രണങ്ങൾ എന്നിവയ്ക്കും തൊട്ടാവാടി നീര് ഉപയോഗിക്കാം. ആസ്ത്മ, ശ്വാസംമുട്ടൽ എന്നീ പ്രശ്നങ്ങളുള്ളവർ തൊട്ടാവാടി നീര് ഇളംചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക, ആശ്വാസം ലഭിക്കും.ഉറക്കമില്ലായ്മയുടെ പ്രശ്നമുള്ളവർക്ക് തൊട്ടാവാടി നീര് കുടിച്ച് നല്ല ഉറക്കം നേടാം. കൊളസ്ട്രോൾ കുറയ്ക്കാനും രക്തശുദ്ധിവരുത്താനും തൊട്ടാവാടിയും കറിവേപ്പിലയും ചതച്ചെടുത്ത നീര് കഴിക്കുക. സന്ധിവേദന അകലാൻ തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞെടുത്ത നീര് തേൻ ചേർത്ത് രാവിലെയും വൈകിട്ടും കഴിച്ചാൽ മതി.