sexual-abuse-

തിരുവനന്തപുരം : അയൽവാസിയായ പതിനാറുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. നെടുമങ്ങാട് പൊലീസാണ് ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുകുട്ടികളുടെ മാതാവായ നെടുമങ്ങാട് കരിപ്പൂര് തടത്തരികത്തു വീട്ടിൽ ദിവ്യയെ അറസ്റ്റു ചെയ്തത്. ഇവർ വിവാഹ മോചിതയാണ്. പോക്‌സോ നിയമപ്രകാരം നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം നടത്തി ഇവരെ അറസ്റ്റുചെയ്തത്. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് രക്ഷാകർത്താക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു