wafa-firoz

തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകനെ അർദ്ധരാത്രി കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പ്രതിക്കൂട്ടിലായിരിക്കുകയാണ്. സുഹൃത്തായ വഫാ ഫിറോസിന്റെ വാഹനത്തിൽ അവർക്കൊപ്പം സഞ്ചരിക്കവേയാണ് കാർ അപകടത്തിൽപ്പെട്ടത്. എന്നാൽ സംഭവത്തിൽ ദൃക്സാക്ഷിയായവരുടെ മൊഴിയിൽ ശ്രീറാം മദ്യപിച്ചിരുന്നു എന്നുണ്ടായിരുന്നുവെങ്കിലും ഒൻപത് മണിക്കൂർ വൈകി എടുത്ത രക്ത സാമ്പിളിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. എന്നാൽ ഈ കേസിൽ പൊലീസിനെ കബളിപ്പിച്ച് താനല്ല വാഹനം ഓടിച്ചതെന്ന നിലപാടെടുത്ത ശ്രീറാം മനപൂർവം പരിശോധന വൈകിപ്പിച്ചെന്നും പരാതിയുണ്ട്.

ഈ കേസിൽ ശ്രീറാമിന് വഫയോടുള്ള സൗഹൃദത്തെ സംശയത്തിന്റെ മുനയോടെ നോക്കുന്നവരെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുകയാണ് മനശാസ്ത്രജ്ഞയായ കലമോഹൻ. ആൺപെൺസൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളമെന്നും ഒരു കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങിച്ചെന്ന വഫയുടെ പ്രവർത്തിയെ അങ്ങനെ കാണാൻ കഴിയണമെന്നും അവർ കുറിക്കുന്നു. അതേസമയം ചാനലിന് വഫ അനുവദിച്ച അഭിമുഖത്തിൽ വഫ പറയുന്നതിൽ ചിലത് കള്ളത്തരമാണെന്ന് കേൾക്കുന്നവർക്ക് മനസിലാകുമെന്നും അവർ കുറ്റത്തിന് കൂട്ടു നിന്നു എന്നതും പകൽ പോലെ വ്യക്തമാണെന്നും ഫേസ്ബുക്കിൽ കലമോഹൻ എഴുതുന്നു. കൂടുതൽ കള്ളങ്ങൾ കേൾക്കാൻ ഇത്തരം അഭിമുഖങ്ങൾ ഇനിയും ഉണ്ടാവാതിരുന്നെങ്കിലെന്നാണ് തന്റെ ആഗ്രഹമെന്നും അതല്ലാതെ സോളാർ കേസിലെന്നപോലെ സദാചാരകണ്ണുകളോടെ സൗഹൃദത്തെ വിലയിരുത്തരത്. അപകടത്തിൽ മരണപ്പെട്ട ബഷീറിന്റെ കുടുംബത്തെ കൈപിടിച്ച് ഉയർത്താനാണ് ഈ അവസരത്തിൽ പരിശ്രമിക്കേണ്ടതെന്നും കല ഷിബു എഴുതുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വെറും വെറും, പച്ചയായി ചിന്തിക്കട്ടെ..

ആൺപെൺസൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളം..
ഹിതമോ അവിഹിതമോ എന്തോ ആകട്ടെ..
ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ..
Wafa യെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല.. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ standil നിൽക്കുന്നു..
അതൊരു വശം...

ഇനി കേസിൽ നോക്കുക ആണെങ്കിൽ, wafa പറയുന്നതിൽ ചിലത്
കള്ളത്തരം ആണ്‌ എന്നും കേൾക്കുന്നവർക്ക് ബോധ്യപ്പെടും.. കുറ്റത്തിന്
കൂട്ടു നിന്നു എന്നതും പകൽ പോലെ വ്യക്തമാണ്..
കൂടുതൽ കള്ളങ്ങൾ കേൾക്കാൻ ഇന്റർവ്യൂ കൾ ഇനിയും ഇല്ലാതിരുന്നു എങ്കിൽ...

എന്നിരുന്നാലും,
അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..?
Wafa എന്ന പേര് ഉള്ള വാർത്തകൾ ആർത്തിയോടെ, നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്..
അല്ലാതെ സാമൂഹിക പ്രതിബദ്ധത ആണോ?
സോളാർ case എന്തായിരുന്നു എന്ന് ചോദിച്ചാൽ, അതു സരിതാ നായർ അല്ലേ, അവരുടെ അവിഹിത ബന്ധങ്ങൾ അല്ലേ എന്നേ ഇപ്പോഴും പലർക്കും അറിയൂ..
എന്താണ് സോളാർ case എന്ന് പലർക്കും അറിയില്ല, സത്യം പറഞ്ഞാൽ..
അതേ, അവസ്ഥയിൽ ഈ case മാറുന്നു..

എന്റെ ഉള്ളിൽ ബഷീറിന്റെ കുടുംബത്തിന്റെ ഇനിയത്തെ അവസ്ഥ എന്ത് എന്നതാണ്..

ചിലരൊക്കെ കുറിച്ചത് കണ്ടു, പത്രക്കാരായത് കൊണ്ട്, ഇത്രയും ആവേശം എന്ന്..
എന്താ അവർക്ക് ആവേശം പാടില്ലേ?
കൂട്ടത്തിൽ ഒരുത്തൻ ഇല്ലാതായാൽ അവർക്ക് നോവില്ലേ?

ശ്രീറാമിനെയും, അതേ ആവേശത്തോടെ അയാൾക്ക്‌ വേണ്ടപ്പെട്ടവർ സഹായിക്കും..
അർഹമായ ശിക്ഷ കിട്ടുമോ എന്ന് നോക്കി കാണണം..
നട്ടെല്ലുള്ള ഭരണം എന്ത് ചെയ്യും എന്ന് കാണാം.യൂസഫലി 10 കൊടുത്തു എന്നാകരുത് ഉത്തരം..

ബഷീറിന്റെ കുടുംബത്തോടൊപ്പം നിന്നു, അവരെ ഒന്ന് പിടിച്ചു കേറ്റാൻ പറ്റിയിരുന്നെങ്കിൽ..
അവരുടെ ഇന്നത്തെ അവസ്ഥ.. നാളത്തെ ജീവിതം..
ഇതൊക്കെ ഒരു ചോദ്യമല്ലേ..?
പ്രഹസനം ഒഴിവാക്കി, ആ ദയ കാണിച്ചിരുന്നു എങ്കിൽ..
കുറ്റക്കാർക്ക്,
അർഹിക്കുന്ന ശിക്ഷ നേടികൊടുക്കൻ കഴിഞ്ഞു എങ്കിൽ..

സോളാർ കേസിൽ സരിതയുടെ സാരീ, അവരുടെ സെക്സ് കഥകൾ എന്നത് പോലെ,
ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം...
മരണപെട്ടുപോയ ആ മനുഷ്യനെ ആരും മറക്കാതിരിക്കട്ടെ..