finance

മുണ്ട് മുറുക്കിയുടുത്ത് ജീവിക്കുന്ന കർക്കിടമാസം കഴിഞ്ഞുകൂടിയാൽ കീശകാലിയാക്കാൻ പഴമക്കാർപോലും മടികാട്ടാത്ത മാസമാണ് ചിങ്ങം. കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ലിൽപോലും ഓണക്കാലത്ത് അൽപ്പം ധാരാളിത്തമൊക്കെയാവാം എന്ന ധ്വനിയാണ് നൽകുന്നത്. ഡിസ്‌കൗണ്ടും സമ്മാനവുമടക്കമുള്ള തട്ടുപൊളിപ്പൻ ഓഫറുകളുമായി മലയാളിയുടെപോക്കറ്റ് കാലിയാക്കാൻ അന്താരാഷ്ട്ര കമ്പനികൾപോലുംകേരളത്തിൽ എത്തുന്നകാലമാണ് ഓണക്കാലം. സർക്കാർ സ്വകാര്യമേഖലയിൽജോലി ചെയ്യുന്നവർക്ക്‌ബോണസ് കൂടി ലഭിക്കുന്നതോടെകോടികളാണ് വിപണിയിലേക്ക് ഒഴുകുന്നത്. ഇതു കൂടാതെ ഓണക്കാലത്ത് ചെലവഴിക്കുന്നതിനായി അഡ്വാൻസായും തുക നൽകാറുണ്ട്. എന്നാൽ മലയാളിയുടെ സ്വന്തം ഷോപ്പിംഗ് സീസണായ

ഓണക്കാലത്ത്‌ഷോപ്പിംഗിനിടെ അൽപ്പം ശ്രദ്ധനൽകിയാൽ കുറച്ച് കാശ് ലാഭിക്കാനാവും, അതിനെ കുറിച്ച് അറിയാം

finance

കളിയല്ല ഓഫറുകൾ

ഓണക്കാലം വിൽപ്പന പൊടിപൊടിക്കുമെന്നതിനാൽ ബ്രാൻഡഡ് കമ്പനികൾ വരെ ഓഫറുകൾ നൽകാൻ മടികാണിക്കുകയില്ല.
മികച്ച ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ ലഭിക്കുന്ന അവസരമായി ഓണക്കാലത്തെ കണക്കാക്കാം. അതേ സമയം കൂടുതൽ ഓഫറിന് പിന്നാലെ പോയി കേട്ടുകേൾവി പോലുമില്ലാത്ത കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങി പണിവാങ്ങുകയും അരുത്. ഇലക്ട്രോണിക്, വീട്ടുപകരണങ്ങൾ,ഫർണീച്ചറുകൾ തുടങ്ങിയ സ്വന്തമാക്കാൻ ഓണക്കാലം പോലെ മികച്ച അവസരം മലയാളികൾക്കില്ല എന്നുതന്നെ പറയാം.

finance

മുൻധാരണയോടെ ഷോപ്പിംഗിനിറങ്ങാം

ഓണസദ്യയുൾപ്പടെയൊരുക്കുന്നതിനായി സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിന് മുൻപ് വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ പേരും അളവും പേപ്പറിൽ പട്ടികയായി രേഖപ്പെടുത്തി കൊണ്ടുപോകുന്നത് നല്ല പ്രവണതയാണ്. സദ്യവട്ടങ്ങൾക്കായി ആവശ്യമുള്ളതിലധികം പച്ചക്കറികളും കേടാവുന്ന വസ്തുക്കളും വാങ്ങിയാൽ ഒടുവിൽ പാഴാക്കി കളയേണ്ടതായി വരും. ഇത് പാഴ്‌ചെലവാണെന്ന് ഓർക്കണം.

finance

കാർഡുപയോഗിച്ച് ഷോപ്പിംഗ് നടത്താം

ഫെസ്റ്റീവൽ സീസണിൽ ക്രഡിറ്റ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയാൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഇത്തരം ഷോപ്പിംഗിലൂടെ ലഭിക്കുന്ന ബോണസ് കോയിനുകൾ പിന്നീട് ഷോപ്പിംഗിന് ഉപയോഗിക്കാനുമാവും.

finance

സൂക്ഷിച്ചുവയ്ക്കാം ഫ്രീവൗച്ചറുകൾ

പട്ടണങ്ങളിലെ പുത്തൻ ട്രന്റായ മാളുകളിൽ ഷോപ്പിംഗ് നടത്തുമ്പോൾ കിട്ടുന്ന ഫ്രീ വൗച്ചറുകൾ അടുത്ത തവണ അവിടെ പോകുമ്പോൾ ഉപയോഗിക്കാനാവും. എന്നാൽ സാധാരണ ഇത്തരം വൗച്ചറുകൾ സൂക്ഷിച്ചു വയ്ക്കാൻ ആരും ശ്രദ്ധിക്കാറില്ല.

finance

ഗാരന്റിയും വാറന്റിയും നോക്കി വാങ്ങാം

ഓണക്കാലത്ത് ഇലക്ട്രിക് ഗൃഹോപകരണങ്ങൾക്ക് പണക്കിഴിവിന് പുറമേ ദീർഘനാൾ ഗാരണ്ടിയും ലഭിക്കാറുണ്ട്. വാറന്റി കാലം കൂടുതൽ നൽകുന്ന ബ്രാൻഡുകൾ വാങ്ങാൻ ശ്രദ്ധിക്കുന്നതിലൂടെ ഭാവിയിലെ പണച്ചെലവും കുറയ്ക്കാനാവും.