തൃശൂർ: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്‌സ് ആകർഷകമായ ഓണം ഓഫറുകൾ അവതരിപ്പിച്ചു. ഒരുകോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇക്കാലയളവിൽ പണിക്കൂലി മൂന്നു ശതമാനം മാത്രമായിരിക്കും.

ദിവസവും അണിയാവുന്ന ആഭരണങ്ങൾക്കും കേരളത്തനിമയുള്ള ഡിസൈനുകൾക്കും ബോംബെ വർക്ക്, കൽക്കട്ട വർക്ക് എന്നീ ഡിസൈനുകളിലുമുള്ള നെക്ളേസുകൾ, കമ്മലുകൾ, മോതിരങ്ങൾ, വളകൾ എന്നിവയ്‌ക്കാണ് പണിക്കൂലിയിൽ ബമ്പർ ഡിസ്‌കൗണ്ട്. ഓണം പ്രചരണകാലത്ത് ഉടൻതന്നെ റിഡീം ചെയ്യാവുന്ന വൗച്ചറുകളിലൂടെയാണ് ഒരുകോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകുന്നത്.

നറുക്കെടുപ്പിലൂടെ ഓരോ ആഴ്‌ചയും ഓരോ ഭാഗ്യശാലിക്ക് ബമ്പർ സമ്മാനങ്ങളും നേടാം. സെപ്‌തംബർ 22 വരെ കല്യാൺ ജുവലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിൽ നിന്നും ഈ ഉത്സവകാല ഓഫറുകൾ സ്വന്തമാക്കാമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആഭരണങ്ങൾക്ക് നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ, ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്‌തുകൊടുക്കും.