കൊച്ചി: ഐ.ആർ‌.സി.ടി.സി അവധിക്കാല ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ഭാരത് ദർശൻ

ടൂറിസ്‌റ്റ ട്രെയിൻ യാത്ര സെപ്‌തംബർ ഏഴിന് കേരളത്തിൽ നിന്നാരംഭിച്ച് 19ന് മടങ്ങിയെത്തും. ഗോവയിലെ ബീച്ചുകൾ, ബോം ജീസസ് ബസലിക്ക, സീ കത്തീഡ്രൽ, ജയ്‌പൂർ സിറ്രി പാലസ്, ആംബർ ഫോർട്ട്, ലോട്ടസ് ടെമ്പിൾ, ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, താജ്‌മഹൽ എന്നിവിടങ്ങൾ സന്ദർശിക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്ര് നിരക്ക് 13,230 രൂപ. എൽ.ടി.സി. സൗകര്യമുണ്ട്.

ബാലി അന്താരാഷ്‌ട്ര വിമാനയാത്രാ പാക്കേജ് സെപ്‌തംബർ 29ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഒക്‌ടോബർ മൂന്നിന് തിരിച്ചെത്തും. ജിംബാരൻ ബീച്ച്, കിന്റാമനി, ഉബുഡ് മങ്കി ഫോറസ്‌റ്ര്, മൗണ്ട് ബാട്ടൂർ, ബാട്ടൂർ‌ തടാകം, തീർത്ഥാ എംപൂൾ ടെമ്പിൾ, ടർട്ടിൽ ഐലൻഡ്, തൻജൂംഗ് ബെനാവോ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം. ടിക്കറ്ര് നിരക്ക് 48,700 രൂപ മുതൽ.

തിരുപ്പതി ബാലാജി ദർശൻ ദർശൻ കോച്ച് ടൂർ സെപ്‌തംബർ 26ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. തിരുമല ശ്രീവെങ്കടേശ്വര ക്ഷേത്രം, ശ്രീകാളഹസ്‌തി ക്ഷേത്രം, തിരുച്ചാനൂർ ശ്രീപത്മാവതീ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് 29ന് തിരികെയെത്തും. ടിക്കറ്റ് നിരക്ക് 6,405 രൂപ മുതൽ. ഫോൺ: 9567863245/41/42