കൊച്ചി: യൂറോപ്പിൽ മൂല്യമേറിയ സമ്പത്തുള്ള ഗൾഫ് വ്യവസായികളുടെ പട്ടികയിൽ ഏക മലയാളി സാന്നിദ്ധ്യമായി ട്വന്റി14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ്. ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിലെ മറ്റുള്ളവരെല്ലാം അറബ് വ്യവസായികളാണ്. ട്വന്റി14 ഹോൾഡിംഗ്‌സിന്റെ കീഴിലുള്ള ഗ്രേറ്റ് സ്‌കോട്‌ലൻഡ് യാർഡ് ഹോട്ടലാണ് പട്ടികയിലേക്ക് അദീബ് അഹമ്മദിനെ നയിച്ചത്.
ലണ്ടനിലെ പ്രശസ്‌തമായ ഈ പൈതൃക ഹോട്ടൽ സമുച്ചയം 2014ലാണ് 1,100 കോടി രൂപയ്ക്ക് ട്വന്റി14 ഹോൾഡിംഗ്‌സ് സ്വന്തമാക്കിയത്. ലണ്ടൻ മെട്രോപോളീറ്റൻ പൊലീസിന്റെ ആസ്ഥാനമായിരുന്നു ഈ മന്ദിരം.