ഇസ്ലാമാബാദ്: കാശ്മീർ വിഭജനത്തെ തുടർന്ന് പ്രതിഷേധം അടങ്ങാതെ പാകിസ്ഥാൻ. 370 റദ്ദാക്കിയ നടപടിയെ തുടർന്ന് ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിൽ വിലക്കേർപ്പെടുത്തി. വാർത്താവിതരണ സംപ്രേഷണത്തിൽ പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് ഫിർദൗസ് ആഷിഖ് അവാനാണ് ഇക്കാര്യം പാക് മാധ്യമങ്ങളെ അറിയിച്ചത്. മാത്രമല്ല ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ടുളള സംഝോത എക്‌സ്പ്രസ് ട്രെയിൻ സര്‍വീസുസും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു.
ഇന്ത്യൻ സാംസ്കാരിക പരിപാടികളെല്ലാം പാകിസ്ഥാനിൽ നിരോധിച്ചു. ഇക്കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ സാംസ്കാരിക പരിപാടികളെല്ലാം നിരോധിച്ചതായി ഫിർദൗസ് ആഷിഖ് അവാൻ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ ഇസ്ലാമാബാദിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ ഇന്ത്യയുമായുളള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും ഉഭയകക്ഷി വ്യാപാരം അവസാനിപ്പിക്കാനും പാകിസ്ഥാൻ തീരുമാനിച്ചിരുന്നു.
പ്രതിഷേധക സൂചകമായി ന്യൂഡൽഹിലെ പാക് അംബാസഡറെ പാകിസ്ഥാൻ നതിരിച്ചുവിളിക്കുകയും ഇസ്ലാമാബാദിലെ ഇന്ത്യൻ അംബാസഡറെ തിരിച്ചയക്കുകയും ചെയ്തിരുന്നു. വ്യാപാര ബന്ധവും പാകിസ്ഥാൻ നിര്‍ത്തിവച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര-സാംസ്കാരിക ബന്ധം പുനപരിശോധിക്കാന്‍ ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ ദേശീയ സുരക്ഷ കമ്മിറ്റി യോഗം വിളിച്ചിരുന്നു. ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സംത്സോത എക്‌സ്പ്രസ് ട്രെയിന്‍ സർവീസ് നിർത്തിവെച്ചതായി പാകിസ്ഥാന്‍ റെയിൽവേ മന്ത്രി ഷെയ്ക്ക് റഷീദ് അഹമ്മദിനെ ഉദ്ധരിച്ച് പാകിസ്ഥാൻ മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്.