mg-university

വൈവാവോസി മാറ്റി

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ ഇന്ന് നടത്താനിരുന്ന എം.എഡ്. (2017-19 ബാച്ച്) വൈവാവോസി, എം.എഡ്. (201820 ബാച്ച്) രണ്ടാം സെമസ്റ്റർ പരീക്ഷ മാറ്റി. വിശദവിവരത്തിന് ഫോൺ: 04812731042.

പുതുക്കിയ പരീക്ഷാ തീയതി

12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ തീസിസ് മൂല്യനിർണയവും വൈവാവോസിയും 16, 17, 19, 20 തീയതികളിലേക്ക് മാറ്റി. 13 വരെ തീസിസ് സമർപ്പിക്കാം.

സെപ്തംബർ രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി/2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബി.എ. ഇസ്ലാമിക് ഹിസ്റ്ററി (കോംപ്ലിമെന്ററി പേപ്പർ ഹിസ്റ്ററി ട്രാൻസിഷൻ ടു ദി കണ്ടംപററി വേൾഡ് (കോമൺ വിത്ത് ബി.എ. സോഷ്യോളജി, ബി.എ. പൊളിറ്റിക്കൽ സയൻസ്) പരീക്ഷ സെപ്തംബർ ആറിന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ റഗുലർ), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലായ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ അതത് കോളേജുകളിൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (എല്ലാ ബ്രാഞ്ചും) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ അതത് കോളേജുകളിൽ നടക്കും.

പരീക്ഷാ തീയതി

രണ്ടാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് സപ്ലിമെന്ററി (2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ 27 ന് ആരംഭിക്കും. പിഴയില്ലാതെ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാ ഫലം

സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.