തിരുവനന്തപുരം: ദുരിതപ്പേമാരിയെത്തുടർന്ന് സംസ്ഥാനത്തെ ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.
പെരിങ്ങൽക്കുത്ത്, മംഗലം, കുണ്ടല, കാഞ്ഞിരംപുഴ ഡാമുകളും മണിയാർ തടയണയുമാണ് തുറന്നതെന്ന് അതോറിട്ടി ഫേസ്ബുക്ക് വഴി അറിയിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകൾ നേരത്തേ തുറന്നിരുന്
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ചാലിയാറും ഇരുവഞ്ഞിപ്പുഴയും പത്തനംതിട്ട ജില്ലയിൽ പമ്പാനദിയും പലയിടത്തും കരകവിഞ്ഞൊഴുകയാണ്.
മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.