meppadi-landslides

കൽപ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീടുകൾ ഒലിച്ചുപോയി. സഹായിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ദൃശ്യങ്ങൾ പുറത്തുവിട്ടു. എന്നാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. വൈത്തിരി താലൂക്കിലെ പുത്തുമലയിൽ​ വലിയ ഉരുൽപൊട്ടൽ സംഭവിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയിൽ വലിയ പള്ളിയുൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും കാണുന്നുണ്ട്.

നിരവധി എസ്റ്റേറ്റ് തൊഴിലാളികളാണ് ഇവിടെ രണ്ട് പാടികളിലായി താമസിക്കുന്നത്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തിൽ പറയുന്നുണ്ട്. കണ്ണൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാൻ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതർ വ്യക്തമാക്കി.