ന്യൂഡൽഹി: കനത്ത മഴ ദുരിതം വിതച്ച വയനാട്ടിലെത്താൻ താത്പര്യമുണ്ടെന്നറിയിച്ച് രാഹുൽ ഗാന്ധി എം.പി. മഴ കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
The people of Wayanad, my Lok Sabha constituency, are in my thoughts & prayers as they battle raging flood waters.
— Rahul Gandhi (@RahulGandhi) August 8, 2019
I was to travel to Wayanad, but I’ve now been advised by officials that my presence will disrupt relief operations. I’m awaiting their OK to travel.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻ.ജി.ഒകളോടും വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സാമ്പത്തിക പുനരധിവാസ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കി.