must
RO PAX

കൊച്ചി: ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്കായി (ഐ.ഡബ്ല്യു.എ.ഐ) കൊച്ചി കപ്പൽശാല നിർമ്മിച്ച രണ്ട് റോ പാക്‌സ് വെസലുകൾ നീറ്രിലിറക്കി. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഐ.ഡബ്ല്യു.എ.ഐ ഡയറക്‌ടർ മാത്യു ജോർജിന്റെ പത്നി ഡോ. ആശ പോൾ, കൊച്ചി കപ്പൽശാല ഡയറക്‌ടർ (ഓപ്പറേഷൻസ്) എൻ.വി. സുരേഷ് ബാബുവിന്റെ പത്നി സി.സി. മിനി എന്നിവർ ചേർന്ന് ലോഞ്ചിംഗ് നിർവഹിച്ചു.

ഐ.ഡബ്ല്യു.എ.ഐയിൽ നിന്ന് മൊത്തം 10 വെസലുകളുടെ ഓർഡർ കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം റോ പാക്‌സും രണ്ടെണ്ണം റോ-റോ വെസലുകളുമാണ്. ഓർഡറിലെ മൂന്ന്, നാല് വെസലുകളുടെ ലോഞ്ചിംഗാണ് ഇന്നലെ കപ്പൽശാല ഡയറക്‌ടർമാർ, ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്നത്. 200 യാത്രക്കാരെയും എട്ട് ജീവനക്കാരെയും ഉൾക്കൊള്ളുന്ന വെസലുകളാണിവ. പുറമേ രണ്ട് ട്രക്കുകളും നാല് കാറുകളും വഹിക്കാനാകും.

 ഫോട്ടോ:

ഐ.ഡബ്ല്യു.എ.ഐയ്ക്കായി കൊച്ചി കപ്പൽശാല നിർമ്മിച്ച് നീറ്റിലിറക്കിയ റോ പാക്‌സ് വെസലുകൾ.