പ്രവേശനം ഉച്ചക്ക് 2 മണിമുതൽ വൈകിട്ട് 5മുതൽ ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സ്റ്റേജ് ഷോ
അഞ്ചൽ: അഞ്ചൽ കുരിശുംമൂട്ടിൽ അർച്ചന ഗാർഡൻസിൽ ആരംഭിച്ച കേരളകൗമുദി അഞ്ചൽ ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം.മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം ചെയ്തു. പത്രാധിപരുടെ പാരമ്പര്യം ഇപ്പോഴത്തെ സാരഥികളും കാത്തുസൂക്ഷിക്കുന്നതാണ് കേരളകൗമുദിയുടെ വളർച്ചക്ക് കാരണമെന്നും, കേരളത്തിന്റെ സാമൂഹിക സാംസ്കാരികമേഖലകളിൽ കേരളകൗമുദി ചെലുത്തിവരുന്ന സ്വാധീനം വിലമതിക്കാനാകാത്തതാണന്നും മന്ത്രി പറഞ്ഞു.
കൗമുദി ചാനൽ ഹെഡ് എ.സി. റജി, കോർപ്പറേറ്റ് ജനറൽ മാനേജർ സുധീർകുമാർ, കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ, സ്നേക് മാസ്റ്റർ വാവസുരേഷ്, മഹാഗുരു സീരിയൽ നടൻ ജയൻദാസ്, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ ജയകുമാർ, രചന ഗ്രാനൈറ്റ് എം.ഡി കെ. യശോധരൻ, ഡോൺ എസ്തെറ്റിക്സ് വെഡിംഗ് സെന്റർ എം.ഡി സുനിൽജോൺ, ജനറൽ മാനേജർ മോഹനൻപിള്ള, പി. ആർ.ഒ കെ.രാജൻ ആചാരി, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെന്റ് ജോൺസ് കാേളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ വി തോമസ്കുട്ടി, ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ട്. ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, അനീഷ് കെ അയിലറ, റിട്ടേയേഡ് പ്ലാനിംഗ്ബോർഡ് അഡി. ഡയറക്ടർ കെ. നടരാജൻ, കാഥികൻ അഞ്ചൽ ഗോപൻ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എൻ. ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ പ്രതീപ്, സി.പി.എം ജില്ലാകമ്മറ്റി അംഗം കെ. ബാബുപണിക്കർ, ജി.ഡി.പി.എസ് കേന്ദ്രകമ്മറ്റി അംഗം ആർച്ചൽ സോമൻ, ജില്ലാകമ്മറ്റി അംഗം കമലാസനൻ, റോയൽസ് ഗ്രൂപ്പ് എം.ഡി. പി.റ്റി കുഞ്ഞുമോൻ, എക്സ് സർവീസ് ലീഗ് മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, ആയൂർ ഗോപിനാഥ്, അഞ്ചൽ ലയൺസ് മുൻപ്രസിഡന്റ് ജി.സുഗതൻ, ലിജു ആലുവിള, വി.എസ്. എസ് ഇടമുളയ്ക്കൽ മേഖലാപ്രസിഡന്റ് ബി. വേണുഗോപാൽ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം എ. ഷാജു, സന്തോഷ് പാലമുക്ക് തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി കൊല്ലം യൂണിറ്റ് പരസ്യമാനേജർ എസ്. ഡി സന്തോഷ് സ്വാഗതവും കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.