തിരുവനന്തപുരം: കേരളത്തിൽ പേമാരി വൻനാശം വിതയ്ക്കുന്നതിനൊപ്പം അയൽസംസ്ഥാനങ്ങളിലും താണ്ഡവം തുടരുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും കനത്ത മഴ വെള്ളപ്പൊക്കത്തിനിടയാക്കി. ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് വെളളക്കെട്ടിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴുത്തൊപ്പം വെള്ളത്തിൽ നിന്നാണ് രക്ഷാപ്രവർത്തനം. ലഫ്റ്റനന്റ് കരൺ ദേശ്‌മുഖ് സ്ത്രീയെ തൂക്കു കൊട്ടയിൽ കയറ്റി ഹെലികോപ്റ്ററിൽ എത്തിക്കുകയായിരുന്നു. തൂക്കുകൊട്ടയിൽ കയറാൻസ്ത്രീ ഭയപ്പെട്ടതോടെയാണ് കരൺ നേരിട്ട് ഇറങ്ങിയത്. അതിവേഗം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു വ്യോമസേന രക്ഷകരായത്. വ്യോമസേനയുടെ ട്വിറ്ററിലും ഇൗ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
#BraveHeartsofIndia :FltLt Karan Deshmukh winched himself down & waded through neck deep water at Navsari,Gujarat, to save an old lady who was afraid to board the winch cradle.
— Indian Air Force (@IAF_MCC) August 4, 2019
He pacified the old lady & helped her through water onto winch cradle, finally getting her to safety. pic.twitter.com/0T0xEehaYZ
കേരളത്തിലും കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ കനത്ത നാശം വിതയ്ക്കുന്നത്. അടിയന്തര സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയാണ്.