hashim-amla
hashim amla

ജോഹന്നാസ്ബർഗ് : ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഏക ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആഭ്യന്തരക്രിക്കറ്റിൽ തുടരും. 121 ടെസ്റ്റുകളിൽ നിന്ന് 9282 റൺസും 181ഏകദിനങ്ങളിൽ നിന്ന് 8113 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 28ഉം ഏകദിനത്തിൽ 27ഉം സെഞ്ച്വറികൾക്ക് ഉടമയാണ്. 36 കാരനായ അംല 15 വർഷം നീണ്ട കരിയറിനാണ് ഇന്നലെ വിരാമമിട്ടത്.