കൊൽക്കത്ത : ഡുറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ഏക കേരള ക്ളബായ ഗോകുലത്തിന് ആദ്യമത്സരത്തിൽ തകർപ്പൻ വിജയം. കരുത്തരായ ചെന്നൈയിൻ എഫ്.സിയെ 4-0 ത്തിനാണ് ഗോകുലം കീഴടക്കിയത്. നായകൻ മാർക്കസ് ജോസഫ് മൂന്ന് ഗോളുകൾ നേടി. ഹെൻറി കിസേക്ക ഒരു ഗോളടിച്ചു. .
ട്വന്റി 20 വിക്കറ്റ് വേട്ടയിൽ
ഏക്കർ മാന് റെക്കാഡ്
ലണ്ടൻ : ഒരു ട്വന്റി 20 മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറെന്ന റെക്കാഡ് ദക്ഷിണാഫ്രിക്കക്കാരനായ കോളിൻ ഏക്കർമാന്. ഇംഗ്ളീഷ് കൗണ്ടി മത്സരത്തിൽ ലീസസ്റ്റർ ഷെയറിനുവേണ്ടി കളിക്കാനിറങ്ങിയ ഏക്കർമാൻ വെറും 18 റൺസ് വഴങ്ങി വീഴ്ത്തിയത് വാർവിക്ക് ഷെയറിന്റെ ഏഴ് വിക്കറ്റുകളാണ്.
'കളി" മുടക്കുമായി യുവി
ഒട്ടാവ : കാനഡയിൽ നടക്കുന്ന ഗ്ളോബൽ ട്വന്റി 20 ടൂർണമെന്റിൽ പറഞ്ഞിരുന്ന പ്രതിഫലം ലഭിക്കാത്തതിനെതുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യുവ് രാജ് സിംഗ് അടക്കമുള്ള താരങ്ങൾ മത്സരത്തിനായി ടീം ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പോകാൻ വിസമ്മതിച്ചു. പ്രതിഷേധം കാരണം രണ്ടുമണിക്കൂറോളമാണ് മത്സരം വൈകിയത്.