ആരോഗ്യഗുണങ്ങളിൽ കടൽ മത്സ്യങ്ങളേക്കാൾ മുൻപിലാണ് പുഴമത്സ്യങ്ങൾ. ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കടൽ മത്സ്യത്തേക്കാൾ കൂടുതലാണ് പുഴ മത്സ്യത്തിൽ. അതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലും പുഴ മത്സ്യത്തിന് കഴിവ് ഏറെയുണ്ട്. ധാരാളം പുഴമത്സ്യം കഴിക്കുന്നവരിൽ ഹൃദ്രോഗ സാദ്ധ്യത കുറയും.
രോഗപ്രതിരോധശേഷി വർദ്ധിക്കാനും വളരെയധികം സഹായിക്കുന്നു.കുട്ടികൾക്ക് പുഴ മത്സ്യം നൽകുന്നതിലൂടെ ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും ഉറപ്പാക്കാം.ചർമ്മ രോഗങ്ങൾ, ചർമത്തിലുണ്ടാകുന്ന പലതരം അലർജി എന്നിവയ്ക്ക് പ്രതിവിധിയായ പുഴ മത്സ്യം ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കും. സ്ത്രീകൾ ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാർബുദ സാദ്ധ്യത വളരെയധികം കുറയ്ക്കുന്നു.
ആസ്ത്മ ഉൾപ്പെടെ ശ്വസന പ്രശ്നങ്ങൾ ശമിപ്പിക്കാൻ ഇത് ഉത്തമമാണ്. വാർദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, കാഴ്ച പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓർമ്മയുടെ തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നു.