aishwarya-lakshmi

ഇരിങ്ങാലക്കുട: പരസ്യ കരാർ കഴിഞ്ഞതിനുശേഷവും കമ്പനിക്കാർ പരസ്യത്തിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന കേസിൽ നടി ഐശ്വര്യ ലക്ഷ്മി ഇരിങ്ങാലക്കുട അഡി.സബ് കോടതിയിലെത്തി. കരാർ കഴിഞ്ഞതിനുശേഷവും കമ്പനിക്കാർ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരെ നേരത്തെ ഹർജി നൽകിയിരുന്നു. ഈ കേസിൽ ഒത്തുതീർപ്പു ചർച്ചയ്ക്കാണ് അഭിഭാഷകനോടൊപ്പം ഐശ്വര്യ കോടതിയിലെത്തിയത്. ചർച്ചയിൽ വിഷയം രമ്യമായി പരിഹരിച്ചു.