kerala-floods

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമ്പത് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനൊപ്പം അണക്കെട്ടുകളും തുറന്നുവിടുന്നത് സാഹചര്യങ്ങൾ രൂക്ഷമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയിൽ 19 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. മരണ സംഖ്യ ഇനിയും വർദ്ധിക്കാൻ ഇടയുണ്ടെന്നാണ് വിവരം.

കാറ്റും മഴയും തുടരുമെന്ന് കേന്ദ്രം

കേരളതീരത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിലുളള കാറ്റ് ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതൽ മൂന്നര മീറ്രർവരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാവുമെന്നതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പ് ഉണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെ തീരത്ത് കാറ്റും തിരമാലയും ഉണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്. തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നിന്ന് 40 മുതൽ 50 വരെ കിലോ മീറ്റർ വേഗതയിൽ കാറ്രുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം ,പാലക്കാട് ഒഴികെയുള്ള ജില്ലകളിലെല്ലാം ശക്തമായ കാറ്റ് വീശും.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

 സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ – 9446568222

 സ്റ്റേറ്റ് ടോൾ ഫ്രീ നമ്പർ – 1070, ജില്ലാ ടോൾ ഫ്രീ നമ്പർ – 1077

 സ്റ്റേറ്റ് കൺട്രോൾ റൂം: 0471–2331639, 23333198  കാസർകോട്: 9446601700, 0499-4257700

 കണ്ണൂർ: 9446682300, 0497-2713266

 വയനാട്: 9446394126, 04936-204151

 കോഴിക്കോട്: 9446538900, 0495-2371002

 മലപ്പുറം: 9383463212, 0483-2736320

 പാലക്കാട്: 8301803282, 0491-2505309

 തൃശ്ശൂർ: 9447074424, 0487-2362424

 എറണാകുളം: 7902200400, 0484-2423513

 ഇടുക്കി: 9383463036, 0486-2233111