flood

കേരളം വീണ്ടും മറ്റൊരു പ്രളയഭീഷണി നേരിടുകയാണ്. എന്നാൽ കഴിഞ്ഞവർഷത്തെ പ്രളയം നൽകിയ പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയും സുരക്ഷ മുന്നൊരുക്കങ്ങൾ സ്വീകരിച്ചും ഭരണകൂടം മികച്ച നിലയിൽ പ്രവർത്തനക്ഷമമാണിപ്പോൾ. എന്നാൽ ഈ പ്രവർത്തികളൊന്നും മുഖവിലയ്‌ക്കെടുക്കാതെ ജനത്തെ പരിഭ്രാന്തിയിലാഴ്ത്തി തെറ്റായ സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കുബുദ്ധികളുടെ പ്രചരണം അറിയാതെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരും ഉണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയ ചിത്രങ്ങളും വീഡിയോയും ഇപ്പോഴത്തേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും എറണാകുളം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭ്യർത്ഥിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. കൺഫേം ചെയ്തിട്ട് മാത്രം വിവരങ്ങൾ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങൾ '്ലൃശളശലറ' എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയർചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.

2. കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകൾ ഇപ്പോഴത്തേതെന്ന നിലയിൽ ഷെയർ ചെയ്ത് വരാൻ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക.

3. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

4. വൈദഗ്ദ്ധ്യമുള്ളവർ മാത്രം അപകടമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പാടുള്ളു. അല്ലാത്തത് കൂടുതൽ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും.

5. ജാഗ്രതപാലിക്കുക. സർക്കാർ/അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.