mobile-charging

കനത്തമഴയിൽ സംസ്ഥാനത്തെ പലഭാഗവും വെള്ളത്തിനടിയിലാണ്, കഴിഞ്ഞവർഷമുണ്ടായതിന് സമാനമായ പ്രളയഭീതിയാണ് ജനങ്ങളുടെ മനസിലുള്ളതെങ്കിലും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരു ദിവസം കഴിഞ്ഞാൽ മഴ ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം അറിയിച്ചതും, സംസ്ഥാനത്തെ വലിയ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ മാത്രം ജലമാണ് ഇപ്പോഴുള്ളതെന്നതും കഴിഞ്ഞതവണത്തേതു പോലെ സ്ഥിതി ഗുരുതരമാവില്ലെന്ന് വിശ്വസിക്കാൻ കാരണമായി അധികൃതർ പറയുന്നത്. എന്നാൽ മഴ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതവിതരണം മുടങ്ങിയിരിക്കുകയാണ്. ഈ അവസ്ഥയിൽ അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാവാത്ത വിധം ബാറ്ററി ചാർജ്ജ് നഷ്ടമായാൽ മൂന്ന് ബാറ്ററി ഉപയോഗിച്ച് മൊബൈൽ ചാർജ്ജുചെയ്യുന്ന വിധം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ ഇവിടെ കാണാം