കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഇന്നലെ രാവിലെ 11 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബാണാസുര സാഗറിൽ ആരംഭിച്ചു. ഡാം ഷട്ടർ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാം. കൺട്രോൾ റൂം നമ്പർ: 9496011981,04936 274474