secretariate

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷനിൽ തമ്മിൽ തല്ല്. സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷനിലെ നിർവാഹക സമിതി അംഗവും പൊതുഭരണ വകുപ്പിലെ പ്യൂണുമായ സതികുമാറാണ് ഔദ്യോഗിക ഭാഷാ വകുപ്പിലെ സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ ആയ രാജേഷ് പുല്ലംപാറയുടെ ചെകിടത്ത് അടിച്ച് പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ രാജേഷിന്റെ കണ്ണട തകർന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. പാർട്ടി കമ്മിറ്റിയിൽ തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാജേഷിനെ സതികുമാർ തല്ലിയത്.

സംഭവം നടക്കുമ്പോൾ അസോസിയേഷൻ പ്രസിഡന്റും ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനുമായ ഹണി ദൃക്‌സാക്ഷിയായി സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒരു ഇടപെടലും അദ്ദേഹത്തിന്റെ പക്കൽ നിന്ന് ഉണ്ടായില്ലെന്ന് രാജേഷ് പറഞ്ഞു. സൗഹൃദ സംഭാഷണത്തിനെന്നരീതിയിൽ അടുത്ത് വന്ന്,​ തന്നെ സതികുമാർ തല്ലുകയായിരുന്നുവെന്നാണ് രാജേഷിന്റെ ആരോപണം. സംഭവത്തിൽ പൊലീസിലും, വകുപ്പ് തലത്തിലും പരാതി നൽകുമെന്ന് രാജേഷ് വ്യക്തമാക്കി.

രാജേഷിന്റെ വാക്കുകൾ കേൾക്കാം-