flood

തിരുവനന്തപുരം : സംസ്ഥാനത്ത് പേമാരിയിൽ 28 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള കണക്കുകളാണിത്. 7 പേരെ കാണാതായിട്ടുണ്ട്. 27 പേ‌ർക്ക് പരിക്കേറ്റു. 12 യൂണിറ്റ് ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കനത്ത പേമാരിയിൽ വയനാട്ടിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിൽ നിന്ന് 9 മൃതദേഹം കിട്ടി. വാർത്താമ്മേളനത്തിൽ പറഞ്ഞു ജനങ്ങൾ സ്ഥിതി മനസിലാക്കി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മാറിതാമസിക്കുന്നവർക്ക് സുരക്ഷിതമായി താമസിക്കാനുള്ള ക്യാമ്പുകൾ നാളെ രാവിലെ മുതൽ ഒരുക്കും.

ഇതുവരെ സംസ്ഥാനത്ത് 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ അവധിയിലാണെങ്കിലും ഉദ്യോഗസ്ഥർ പ്രളയമേഖലകളിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.