കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലിൽ ഇന്ന് നടൻ മോഹൻലാൽ നിർവഹിക്കാനിരുന്ന മൈജി ഫ്യൂച്ചർ ഉദ്ഘാടനച്ചടങ്ങ് മാറ്റിവച്ചു. പ്രളയത്തിന്റെ പശ്‌ചാത്തലത്തിലാണിത്. പ്രളയരക്ഷാ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ മൈജിയും പ്രതിജ്ഞാബദ്ധരാണെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്‌‌ടറുമായ എ.കെ. ഷാജി പറഞ്ഞു. പ്രളയാനന്തരം മറ്റൊരു ദിവസം മോഹൻലാൽ മൈജി ഫ്യൂച്ചർ ഉദ്ഘാടനം നിർവഹിക്കും.