കൊച്ചി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും.
ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 12 സർവീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരം നേവി സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.