മലപ്പുറം: മലപ്പുറത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മൂന്നു പേർ മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടുപേർ നടന്നു പോകുന്നതും പൊടുന്നനെ മണ്ണും മരങ്ങളും ഇടിഞ്ഞ് വീഴുകയായിരുന്നു. ഒരു യുവാവ് ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേർന്നാണ് അപകടമുണ്ടായത്. വെള്ളം കെട്ടിനിൽക്കുന്നത് തിരിച്ചുവിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരായ സരോജിനി, മകൻ, പേരക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.