navy

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രതീര നഗരങ്ങളിൽ പാകിസ്ഥാനിൽനിന്ന് കടൽവഴിയുള്ള ഭീകരാക്രമണസാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇന്ത്യൻ നാവികസേനയുടെ അതീവജാഗ്രതാ നിർദേശം. ജമ്മുകാശ്മീരിനെ പകുത്ത് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനും കാശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാപദവി ഇല്ലാതാക്കിയതിനും പിന്നാലെയാണ് ഭീകരാക്രമണസാദ്ധ്യതയെന്ന റിപ്പോർട്ടുകൾ. റഡാറുകൾ വഴിയുള്ള സമുദ്രനിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയതായി നാവികസേനയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാക് അധീന കാശ്മീരിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ റൗഫ് അസ്ഗറിന്റെ സാന്നിദ്ധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല,​ ജയ്ഷെ ഭീകരർ പഞ്ചാബിലെ തങ്ങളുടെ ക്യാമ്പിൽനിന്ന് അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

 ആക്രമണം സ്ലീപ്പർ സെല്ലുകൾ വഴി?​

ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ പാക് പാക് ഭീകരസംഘടനകൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നത്,​ ഇന്ത്യയിലുള്ള തങ്ങളുടെ

നിഷ്ക്രിയ ഇടനിലക്കാർ (സ്ലീപ്പർ സെൽസ്)​ വഴിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇത്തരം സ്ലീപ്പർ സെല്ലുകൾ നേരത്തെ തന്നെ രാജ്യത്തിനകത്തുണ്ടെന്നാണ് സൂചനയെന്ന് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നലെ വെളിപ്പെടുത്തി. ഭീകരസംഘം കടൽവഴി രാജ്യത്ത് പ്രവേശിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിരത്തിന് പിന്നാലെയാണ് സ്ലീപ്പർ സെല്ലുകളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ