വയനാട്∙ വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ദുരന്തം വിതച്ച മണ്ണിടിച്ചിലിന്റെ ഞെട്ടലിലാണ് പ്രദേശവാസിയായ ഗോപാലൻ. ഒരുപാടി ഒന്നാകെയാണ് ഗോപാലന്റെ കൺമുന്നിൽ മണ്ണിനടിയിലേക്ക് പോയത്.
മെഴുകുതിരി വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു ഗോപാലൻ . പെട്ടന്നാണ് വനംവകുപ്പ് സ്ഥാപിച്ച കമ്പി കാലിലേക്കു പൊട്ടിവീണത്. മഷ്റോൾ എന്ന ഉയർന്ന പ്രദേശത്തേക്ക് ഞാൻ ഓടിക്കയറി. നോക്കുമ്പോൾ ഒരു എസ്റ്റേറ്റ് പാടി ഒന്നാകെ കുത്തിയൊലിച്ച് വരുന്ന കാഴ്ചയാണ് കണ്ടതെന്ന് ഗോപാലൻ പറഞ്ഞു.
അവിടെയുണ്ടായിരുന്ന ഒരു വലിയ വീട് തകർന്ന് വീണു. ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുന്ന കാഴ്ചയാണ് കണ്ടത്. ഭാര്യയോട് വേഗം തന്നെ ഉയർന്ന പ്രദേശത്തേക്ക് മാറാൻ വിളിച്ചുപറഞ്ഞു. ഭാര്യയും ഓടി രക്ഷപെട്ടു. ഭാഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപെട്ടത്- ഗോപാലൻ പറഞ്ഞു.