ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയെ ന്യൂഡൽഹിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും ക്ഷീണവും ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെയ്റ്റ്ലിയെ സന്ദർശിച്ചു. 66 വയസായ ജെയ്റ്റ്ലി ചില അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസത്തിൽ എയിംസ് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു.
വൃക്ക മാറ്രിവയ്ക്കൽ ശസ്ത്രക്രിയയുമായ ബന്ധപ്പെട്ട് കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് കുറച്ച് കാലം അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേ കാരണത്താൽ ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.