കാബൂൾ: കാശ്മീർ വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്ത്. കാശ്മീരിൽ സംഘർഷം ഉണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും ഇന്ത്യയും പാകിസ്ഥാനും പിന്മാറണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആണ് സമാധാനത്തിനുള്ള ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ കാശ്മീരിലുണ്ടായ സംഭവവികാസങ്ങൾ കാശ്മീർ പ്രശ്നം സങ്കീർണ്ണമാക്കുന്നതിലേക്ക് നയിച്ചേക്കും. മാത്രമല്ല കാശ്മീരികളുടെ അവകാശങ്ങളെ ഇത് ബാധിക്കുമെന്നും താലിബാൻ പറയുന്നു. നിരവധി സംഘർഷങ്ങളും യുദ്ധങ്ങളും ഉണ്ടാക്കിയ അനുഭവത്തിൽ നിന്നും ഞങ്ങൾ ഈ പ്രദേശിക വിഷയത്തിന് സമാധാനത്തിലൂടെ യുക്തിപരമായ പരിഹാരം കാണുവനാണ് താൽപ്പര്യപ്പെടുന്നതെന്നും താലിബാൻ നേതാവ് വ്യക്തമാക്കുന്നു.
എന്നാൽ കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ അഫ്ഗാൻ പ്രശ്നങ്ങളോട് താരതമ്യപ്പെടുത്തിയതിനോട് താലിബാൻ വിയോജിപ്പ് പ്രകടിപ്പിട്ടു. ചില കക്ഷികൾ കശ്മീർ വിഷയത്തെ അഫ്ഗാൻ വിഷയവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. എന്നാൽ മറ്റൊരു രാജ്യവുമായുള്ള പ്രശ്നത്തിൽ അഫ്ഗാനിസ്ഥാനെ വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ പാകിസ്ഥാൻ പ്രസ്താവനയിൽ താക്കീത് നൽകി. മാത്രമല്ല അന്താരാഷ്ട്ര സമൂഹവും സ്ഥാപനങ്ങളും കശ്മീർ വിഷയത്തിൽ ഇടപെടണമെന്നും താലിബാൻ വ്യക്തമാക്കി.