തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യുവമോർച്ചയുടെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ ഉപരോധം ആരംഭിച്ചത്.
ഇന്നലെ രാവിലെ യുവമോർച്ച സംസ്ഥാന നേതാക്കളെയും വനിതാ പ്രവർത്തകരെയും ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രവർത്തകരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ചു നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, അഡ്വ. കെ.അർ.ഹരി സംസ്ഥാന സെക്രട്ടറി രാകേന്ദു ജില്ലാ കൺവീനർ മഞ്ജിത്ത് .സി.ജി, സംസ്ഥാന കമ്മിറ്റി അംഗം ശ്രീദേവി, കോ കൺവീനർമാരായ നീറമൺകര സജീവ്, ആർ. ശ്രീലാൽ, മാണിനാട് സജി, മഹേഷ്, മണവാരി രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആശിഷ്, അഖിൽ, റനീഷ്, അരുൺ, സന്ദീപ് എന്നിവർ മാർച്ചിനു നേതൃത്വം നൽകി.