പ്രമുഖ തെന്നിന്ത്യൻ നായിക തമന്ന മലയാളത്തിൽ അഭിനയിക്കാൻ സാദ്ധ്യത.സന്ധ്യാമോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർചിത്രത്തിലേക്കാണ് തമന്നയ്ക്ക് ക്ഷണം .ഇന്ത്യൻ ആർട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകന്റേതാണ്.തിരക്കഥ ,സംഭാഷണം അമൽ കെ.ജോബി.അഞ്ച് ചിത്രങ്ങളാണ് ഇക്കൊല്ലം തമന്നയുടേതായി ഇതുവരെ റിലീസ് ചെയ്തത്.തമിഴിലും തെലുങ്കിലും രണ്ട് ചിത്രങ്ങൾ വീതവും ഒരു ഹിന്ദി ചിത്രവും. ഇപ്പോൾ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് തമന്നദിലീപിന്റെ മിസ്റ്റർ മരുമകനാണ് സന്ധ്യാമോഹൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.