മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദഗ്ദ്ധമായി പ്രവർത്തിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. മാതാപിതാക്കൾക്ക് സന്തോഷം നൽകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചർച്ചകളിൽ വിജയം. ദേവാലയ ദർശനം. ആഗ്രഹങ്ങൾ സഫലമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രായോഗിക വിജ്ഞാനമുണ്ടാകും. ഭരണ സംവിധാനത്തിൽ മാറ്റം. ക്ഷമാശീലം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ധർമ്മപ്രവൃത്തികൾ ചെയ്യും. ആത്മാർത്ഥ പ്രവർത്തനം. പ്രശ്നങ്ങൾക്ക് പരിഹാരം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ പ്രവർത്തന രീതി. കൃത്യനിർവഹണത്തിൽ നേട്ടം, വ്യവസായം നവീകരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും, പ്രശസ്തിപത്രം ലഭിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തനക്ഷമത വർദ്ധിക്കും. കാര്യവിജയം, അംഗീകാരം ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുരോഗമന രീതിയിൽ പ്രവർത്തിക്കും. സൗമ്യസമീപനം. അധിക ചെലവുകൾ നിയന്ത്രിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ലക്ഷ്യപ്രാപ്തി നേടും, ഉദ്യോഗത്തിൽ ഉയർച്ച, യാഥാർത്ഥ്യങ്ങൾ അംഗീകരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിശ്വസ്ത സേവനം, സുഖചികിത്സ തേടും, വിദ്യാപുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തന രീതിയിൽ മാറ്റം, കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കും. സ്വതന്ത്രമായി ചിന്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം, ആഘോഷങ്ങളിൽ സജീവം, ആവശ്യങ്ങൾ പരിഗണിക്കും.