puthumala

മേപ്പാടി: പുത്തുമലയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായ സാഹചര്യത്തിൽ നാവികസേനയുടെ സേവനം ലഭ്യമാക്കാൻ തീരുമാനമായി. നാവികസേന ഹെലികോപ്‌ടറുകൾ ഉച്ചയോടു കൂടി പുത്തുമലയിലെത്തും. നിലവിൽ ഫയർഫോഴ്‌സിന്റെ നാൽപ്പതംഗ സംഘം മാത്രമാണ് പുത്തുമലയിലുള്ളത്. അതിനിടെ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മേപ്പാടിയിൽ മരണപ്പെട്ടവരുടെ എണ്ണം പത്തായി. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 15ൽ അധികം പേരെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വീണ്ടും മണ്ണിടിഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായത്. സ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. മണ്ണും വെള്ളവും ഒരു പ്രദേശത്തെയാകെ തകർത്തെറിഞ്ഞുകൊണ്ടാണ് ഒഴുകിയെത്തിയത്. എന്നാൽ ഇക്കാര്യം ജില്ലാഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. നൂറോളം കുടുംബങ്ങളെ തകർത്തെറിഞ്ഞാണ് പുത്തുമലയിൽ ദുരിതം പെയ്‌തത്.