lic

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയുടെയും പ്രളയത്തിന്റെയും പശ്‌ചാത്തലത്തിൽ അപ്രന്റിസ് ഡെവലപ്‌‌മെന്റ് ഓഫീസേഴ്‌സ് ( എ.ഡി.ഒ) പരീക്ഷ മാറ്റി വച്ചതായി എൽ.ഐ.സി അറിയിച്ചു. കേരളത്തിലെ പരീക്ഷകൾ മാത്രമാണ് മാറ്റി വച്ചത്. പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് എൽ.ഐ.സി വ്യക്തമാക്കിയിട്ടുണ്ട്.