റായ്‌പൂർ: വാട്സാപ്പ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോ ഇട്ട കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബിലാസ്‌പുർ ജില്ല കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പവൻ ദൂബെയാണ് പൊലീസിന്റെ പിടിയിലായത്. 'ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കാശ്മീരിലെ ഫസ്റ്റ് ട്രന്റ്" എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇയാൾ വീഡിയോ വാട്സാപ്പിലൂടെ വീഡിയോ അയച്ചത്. ഇയാളുടെ പ്രവർത്തിക്കെതിരെ ഗ്രൂപ്പിലുണ്ടായിരുന്ന നിരവധി സ്ത്രീകൾ പരാതി പറയുകയും പൊലീസിനെ സമീപിക്കുകയും ആയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പവൻ പൊലീസ് കസ്റ്റഡിയിലായത്. പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനായി സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പാണിത്. അശ്ലീലം പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.ടി ആക്ടിലെ വകുപ്പുകളും ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പവനെ റിമാന്റ് ചെയ്തിട്ടുണ്ട്.