ioc

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫിനാൻസ് ഡയറക്‌ടറായി സന്ദീപ് കുമാർ ഗുപ്‌ത ചുമതലയേറ്റു. ഇന്ത്യൻ ഓയിൽ കോർപ്പറേറ്റ് ഓഫീസിൽ കോർപ്പറേറ്റ് ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്നു അദ്ദേഹം. ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കോർപ്പറേറ്ര് അക്കൗണ്ട്‌സ്, ട്രഷറി, ഇൻവെസ്‌റ്ര്‌മെന്റ് അപ്രൈസൽ, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയുടെ ചീഫ് റിസ്‌ക് ഓഫീസർ എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. ഇന്ത്യൻ ഓയിലിൽ 31 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗുപ്‌ത, കൊമേഴ്‌സ് ബിരുദധാരിയും ചാർട്ടേഡ് അക്കൗണ്ടന്റുമാണ്.