banasura

കൽപ്പറ്റ:കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയരത്തിലാണ് തുറന്നത്. സെക്കന്റിൽ 8500 ലിറ്റർ ജലം പുറത്തേക്ക് പോകും. പ്രദേശവാസികളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതോടൊപ്പം ഇവർക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു.

നാലു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ഇന്ന് മൂന്ന് മണിയോടെയാണ് അണക്കെട്ട് തുറന്നത്. മൂന്ന് മണിക്ക് അണക്കെട്ട് തുറക്കുമെന്ന് രാവിലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവർഷം ആവശ്യത്തിന് മുന്നറിയിപ്പ് നൽകാതെ അണക്കെട്ട് തുറന്നത് പ്രളയക്കെടുതി രൂക്ഷമാകാൻ കാരണമായിരുന്നു. അന്ന് മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു.