കൽപ്പറ്റ: പ്രതികൂല കാലാവസ്ഥയാണ് കാരണം ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി നേവിയുടെ ഹെലികോപ്ടർ ഇന്നലെയും വയനാട്ടിൽ എത്തിയില്ല.
ഉരുൾ പൊട്ടിയ വയനാട്ടിലെ പുത്തുമല പ്രദേശത്ത് ഹെലികോപ്ടർ ഉപയോഗിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു പരിപാടി. എന്നാൽ കനത്ത മഴയും കാറ്റുമാണ് വിഘാതമായത്. പുത്തുമല, പച്ചക്കാട് പ്രദേശങ്ങളിൽ കുറെ കുടുംബങ്ങൾ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തണമെങ്കിൽ നേവിയുടെ സഹായം കൂടിയേ തീരൂ. ഇതിനായി ഹെലികോപ്ടർ ഇന്നലെ പന്ത്രണ്ടരയ്ക്ക് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ദൗത്യം ഇന്നും തുടരും.