കോഴിക്കോട്: രണ്ടാമതും പ്രളയം ദുരിതം വിതച്ച കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുലക്ഷത്തിലധികം ദുരിതബാധിതരാണുള്ളത്. ക്യാമ്പുകളിൽ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവുണ്ടെന്ന് വോളണ്ടിയർമാർ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി.
പലയിടങ്ങളിലും ആവശ്യത്തിനുള്ള സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. പല കളക്ഷൻ സെന്ററുകളിലും സാധനങ്ങൾ എത്തുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വോളന്റിയർമാർ പറയുന്നു. ഇതിനായി കിണഞ്ഞു ശ്രമിക്കുകയാണെന്നും പലയിടത്തും സഹായം എത്തുന്നത് കുറവാണെന്നും ഇവർ പറയുന്നു.
രാമാനാട്ടുകര ഗണപത് എ.യു.പി സ്‌കൂളിൽ വയനാട്ടിലേക്ക് പോകാൻ ലോറി തയ്യാറായി നിൽക്കുകയാണ്. എന്നാൽ സാധനങ്ങൾ ഒന്നുമായില്ലെന്ന് മലബാർ ഫ്ലഡ് റിലീഫ് വോളന്റിയേഴ്‌സ് പറയുന്നു. എല്ലാവരും പരമാവധി സഹായിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു. പലയിടത്തും അടിവസ്ത്രങ്ങളുൾപ്പെടെയുള്ള വസ്ത്രങ്ങൾ ആവശ്യമുണ്ട്. കുട്ടികൾക്കുള്ള പാൽപ്പൊടി, ബിസ്കറ്റ് , കിടക്കാനുള്ള പായ, പുതപ്പ് എന്നിവയും വെള്ളം , മരുന്ന് എന്നിവയും ആവശ്യമുണ്ടെന്ന് ഇവർ അഭ്യർത്ഥിക്കുന്നു.
മലപ്പുറം മഞ്ചേരി ബോയ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്ന് സന്നദ്ധ പ്രവർത്തക ഷിംന അസീസ് ശനിയാഴ്ച്ച ഉച്ചയോടെ ഫേസ്ബുക്ക് ലൈവിലൂടെ അഭ്യർത്ഥിച്ചിരുന്നു.
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ കളമശ്ശേരി കുസാറ്റ് കാമ്പസിൽ ആരംഭിച്ച കളക്ഷൻ സെന്ററിലും ആവശ്യത്തിന് സാധനങ്ങളില്ല. സങ്കടകരമായ അവസ്ഥയാണെന്നും എന്താണ് നമുക്ക് പറ്റിയതെന്നും സന്നദ്ധ പ്രവർത്തകയായ ഷാഹിന നഫീസ ചോദിക്കുന്നു. വെള്ളിയാഴ്ച്ചയാണ് കുസാറ്റിൽ ക്യാമ്പ് തുടങ്ങിയത്.
അത്യാവശ്യമുള്ള സാധനങ്ങൾ
1. പുൽപ്പായ
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ
3. ലുങ്കി
4. നൈറ്റി
5. സാനിറ്ററി പാഡ്
6. അരി
7. പഞ്ചസാര
8. ചെറുപയർ
9. കടല
10. പരിപ്പ്
11. ബിസ്‌കറ്റ്/റസ്‌ക്
12. കുടി വെള്ളം
13. സോപ്പ്
14. പേസ്റ്റ്, ബ്രഷ്
16. ബ്ലീച്ചിംഗ് പൗഡർ
17. ഡയപ്പർ
18. ഇന്നർ വെയേഴ്‌സ്
സംസ്ഥാനത്തെ വിവിധ കളക്ഷൻ സെന്ററുകളും ബന്ധപ്പെടേണ്ട നമ്പറും
കോഴിക്കോട്ടെ കളക്ഷൻ സെന്റർ
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ്
കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസ്
മാതൃഭൂമി എം.എം പ്രസ്
കോഴിക്കോട് സ്‌റ്റേഡിയത്തിന് സമീപത്തെ മാതൃഭൂമി ബുക്ക്‌സ്
(ബന്ധപ്പെടേണ്ട നമ്പർ മാതൃഭൂമി കോഴിക്കോട്- 9061031048)
കോഴിക്കോട് സിറ്റി പോലീസും പൊലീസ് അസോസിയേഷനുകളും ചേർന്ന് പാവമണി റോഡിലെ ഡോർമിറ്ററി ഹാളിൽ
Srijish G Sreenivasan
9497975666
Ratheesh Puthiyakav P K
9497934850
കോഴിക്കോട് കോർപ്പറേഷൻ മേയറുടെ നേതൃത്വത്തിൽ പി.ടി ഉഷ റോഡിലെ മേയർ ഭവനിൽ.
Byju, CO to Mayor 9847074398
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേത് സിവില്‍ സ്റ്റേഷനിൽ
Contact Number: 0495-2371002
04952378810
04952378820
കൊയിലാണ്ടി താലൂക്ക് ഓഫീസ്
ബിജു സി (ഡെപ്യൂട്ടി കളക്ടർ)-9446522061
മലപ്പുറത്തെ കളക്ഷൻ സെന്റർ
രാമനാട്ടുകാര ഗണപത് എ.യു.പി സ്‌കൂൾ- മലബാർ ഫ്ലഡ് റിലീഫ്
ജാസിം (9633391226),
ഷാനുമോൾ (9446115750)
അഞ്ജു (7025813561)
നിലമ്പൂർ കളക്ഷൻ സെന്റർ
പി.വി അൻവർ എം.എൽ.എ ഓഫീസ് 04931224466
അൻസാർ-9961788319
വിനീത്-9645229694
ഷഫീഖ്-9446859517
വയനാട്ടിലെ കളക്ഷൻ സെന്റർ
കളക്ടറേറ്റ്, കല്‍പ്പറ്റ നോർത്ത് പി.ഒ, വയനാട്, കേരള 673122
1077(വയനാട്ടില്‍ നിന്ന് തന്നെ വിളിക്കുന്നവർ)
049361007(വയനാടിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍)
എറണാകുളത്തെ കളക്ഷൻ സെന്റർ
സെമിനാർ കോംപ്ലെക്‌സ്, കുസാറ്റ്, സൗത്ത് കളമശ്ശേരി
9447508345 Baby
7012143542 Prajul
കണ്ണൂരിലെ കളക്ഷൻ സെന്റർ
സിവിൽ സ്റ്റേഷൻ കണ്ണൂർ
1077(കണ്ണൂരിൽ നിന്ന് വിളിക്കുമ്പോൾ)
04972700645(കണ്ണൂരിന് പുറത്ത് നിന്ന് വിളിക്കുന്നവർ)
കണ്ണൂർ സിറ്റി സെന്റർ-സഞ്ചാരി യൂണിറ്റ്്
9496360580-സഞ്ചാരി യൂണിറ്റ് മെമ്പർ
വയനാട്ടിലേക്കായുള്ള അവശ്യസാധനങ്ങൾ കളക്ട് ചെയ്യാൻ എറണാകുളം, കോഴിക്കോട് ലോകോളജുകളിൽ കളക്ഷൻ സെന്ററുകൾ
ഹൗസ് ഓഫ് ലോർഡ്‌സ്, മെൻസ് ഹോസ്റ്റൽ, ഗവ.ലോ കോളേജ്, എറണാകുളം
8921621544(Abhilash)974641775 (Pranav)
ഗവ. ലോ കോളേജ് വെള്ളിമാട്കുന്ന്, കോഴിക്കോട്
9633152717 ( juraij )7907105141 ( Salih)