narendra-modi-

ന്യൂഡൽഹി: കഴിഞ്ഞ പാർലമെന്റ് സെക്ഷനിൽ കാശ്മീർ പുനഃസംഘടനാ ബിൽ, മുത്തലാഖ് ബിൽ,​ യു.എ.പി.എ തുടങ്ങിയവയ്ക്ക് പിന്നാലെ മതപരിവർത്തനം തടയുന്നതിന് പുതിയ ബിൽ അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു തരത്തിലുമുള്ള മതപരിവർത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത പാർലമെന്റ് സെക്ഷനിലായിരിക്കും ഇത് അവതരിപ്പിക്കുകയെന്നാണ് വിവരം.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ 30 ബില്ലുകളാണ് സർക്കാർ പാസാക്കിയത്. കാശ്മീരിനെ സംബന്ധിച്ച പ്രധാനപ്പെട്ട ആർട്ടിക്കിൾ 370 റദ്ദാക്കിയത്,​ ജമ്മു കാശ്മീർ പുനഃസംഘടനാ ബിൽ,​ മുത്തലാഖ് ബിൽ തുടങ്ങിയവ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് പാസാക്കിയത്.