sterling

ഇംഗ്ലീഷ് പ്രമിയർ ലീഗിന്റെ തുടക്കം ഗോൾ മഴയോടെ

ആദ്യ മത്സരത്തിൽ ലിവിർപൂൾ - നോർവിച്ചിനെ 4-1ന് വീഴ്ത്തി

ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റി 5-0ത്തിന് വെസ്റ്റ് ഹാമിനെ തകർത്തു

റഹിം സ്റ്രെർലിംഗിന് ഹാട്രിക്ക്

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ന്റെ​ ​പു​തി​യ​ ​സീ​സ​ണ് ​ഗോ​ൾ​ ​മ​ഴ​യോ​ടെ​ ​ത​ക​ർ​പ്പ​ൻ​ ​തു​ട​ക്കം.​ ​സീ​സ​ണി​ലെ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​റ​ണ്ണ​റ​പ്പു​ക​ളാ​യ​ ​ലി​വ​ർ​പൂ​ൾ​ ​നോ​ർ​വി​ച്ച് ​സി​റ്റി​യെ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​വീ​ഴ്ത്തി​യ​പ്പോ​ൾ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്രി​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റ് ​ഹാം​ ​യു​ണൈ​റ്ര​ഡി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ക്ക് ​ത​രി​പ്പ​ണ​മാ​ക്കി​ ​തു​ട​ക്കം​ ​ഗം​ഭീ​ര​മാ​ക്കി.​ ​സി​റ്റി​യു​ടെ​ ​വ​മ്പ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​മൂ​ന്ന് ​ഗോ​ളു​മാ​യി​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ ​റ​ഹിം​ ​സ്‌റ്റർലിം​ഗ് ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ഹാ​ട്രി​ക്കി​ന് ​ഉ​ട​മ​യാ​യി.
സൂ​പ്പ​ർ​ ​സി​റ്റി
തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​കി​രീ​ടം​ ​ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​ന്ന​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​ ​ഗോ​ൾ​ ​മ​ഴ​യി​ൽ​ ​വെ​സ്റ്റ് ​ഹാ​മി​നെ​ ​മു​ക്കു​ക​യാ​യി​രു​ന്നു.​വെ​സ്റ്റ്ഹാ​മി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​ല​ണ്ട​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റ​ഹിം​ ​സ്റ്രെ​ർ​ലിം​ഗി​ന്റെ​ ​ഹാ​ട്രി​ക്കി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ് ​സി​റ്രി​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​സ്റ്റെ​ർ​ലിം​ഗി​നെ​ക്കൂ​ടാ​തെ​ ​ഗ​ബ്രി​യേ​ൽ​ ​ജീ​സ​സ്,​ ​സെ​ർ​ജി​യോ​ ​അ​ഗ്യൂ​റോ​ ​(​പെ​നാ​ൽ​റ്രി​)​ ​എ​ന്നി​വ​രും​ ​സി​റ്റി​ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ര​ണ്ടാം​ ​പ​കു​തി​യി​ലാ​ണ് ​സ്റ്റെ​ർ​ലിം​ഗി​ന്റ​ഹാ​ട്രി​ക്ക് ​പി​റ​ന്ന​ത്.​ ​കെ​യ്ൽ​ ​വാ​ക്ക​റു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​ക്രോ​സ് ​ഗോ​ൾ​ ​പോ​സ്റ്രി​ലെ​ത്തി​ച്ച് ​ജീ​സ​സാ​ണ് ​സി​റ്രി​യു​ടെ​ ​ഗോ​ൾ​ ​അ​ക്കൗ​ണ്ട് ​തു​റ​ന്ന​ത്.
51​ ​-ാം​മി​നി​റ്റി​ൽ​ ​കെ​വി​ൻ​ ​ഡി​ ​ബ്രൂ​യി​നെ​യു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​അ​സി​സ്റ്റി​ൽ​ ​നി​ന്ന് ​സ്റ്റെ​ർ​ലിം​ഗ് ​സി​റ്റി​യു​ടെ​ ​ലീ​ഡ് ​ര​ണ്ടാ​യി​ ​ഉ​യ​ർ​ത്തി.​ ​തൊ​ട്ടു​ ​പി​ന്നാ​ലെ​ ​ജീ​സ​സ് ​സി​റ്റി​യു​ടെ​ ​വ​ല​ ​വീ​ണ്ടും​ ​കു​ലു​ക്കി​യെ​ങ്കി​ലും​ ​റ​ഫ​റി​ ​വാ​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഓ​ഫ് ​സൈ​ഡ് ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​വാ​റി​ന്റെ​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​ഗോ​ൾ​ ​നി​ഷേ​ധി​ക്കു​ന്ന​ ​ആ​ദ്യ​ത്തെ​ ​സം​ഭ​വ​മാ​യി​ ​ഇ​ത്.​ 75​-ാം​ ​മി​നി​റ്റി​ൽ​ ​മെ​ഹ്‌​‌​ര​സി​ന്റെ​ ​അ​സിസ്​റ്റി​ൽ​ ​നി​ന്ന് ​സ്റ്റെ​ർ​ലിം​ഗ് ​വീ​ണ്ടും​ ​സി​റ്രി​യു​ടെ​ ​ലീ​ഡ് ​ഉ​യ​ർ​ത്തി.​
84​-ം​-ാം​ ​മി​നി​റ്രി​ൽ​ ​റി​യാ​ദ് ​മെ​ഹ്‌​ര​സിനെ​ ​വെ​സ്റ്ര് ​ഹാ​മി​ന്റെ​ ​ഇ​സ്സ​ ​ഡി​യോ​പ് ​ബോ​ക്സി​ൽ​ ​വ​ച്ച് ​ഫൗ​ൾ​ ​ചെ​യ്ത​തി​ന് ​റ​ഫ​റി​ ​മൈ​ക്ക് ​ഡീ​ൻ​ ​സി​റ്രി​ക്ക് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്രി​ ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​കി​ക്കെ​ടു​ത്ത​ ​ജീ​സ​സി​ന് ​പ​ക​ര​ക്കാ​ര​നാ​യി​ ​ക​ള​ത്തി​ലെ​ത്തി​യ​ ​അ​ഗ്യൂ​റോ​ ​പ​ന്ത് ​കൃ​ത്യ​മാ​യി​ ​വ​ല​യി​ൽ​ ​എ​ത്തി​ച്ചു.​ ​ക​ളി​ ​അ​വ​സാ​നി​ക്കാ​ൻ​ ​സെ​ക്ക​ന്റു​ക​ൾ​ ​ശേ​ഷി​ക്കെ​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്ത് ​സ്റ്രെ​ർ​ലിം​ഗ് ​സി​റ്രി​യു​ടെ​ ​ഗോ​ൾ​ ​പ​ട്ടി​ക​യും​ ​ത​ന്റെ​ ​ഹാ​ട്രി​ക്കും​ ​പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.
ലി​വ​റേ​ ​ക​ര​ളേ
സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​സ്വ​ന്തം​ ​ത​ട്ട​ക​മാ​യ​ ​ആ​ൻ​ഫീ​ൽ​ഡി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ലിവ​ർ​പൂ​ൾ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​പ്രീ​സീ​സ​ൺ​ ​മ​ത്‌​സ​ര​ങ്ങ​ളി​ലെ​ ​തി​രി​ച്ച​ടി​ക​ൾ​ ​കാ​ര്യ​മാ​ക്കേ​ണ്ടെ​ന്ന​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്ന​ ​പ്ര​ക​ട​ന​മാ​യി​രു​ന്നു​ ​നോ​ർ​വി​ച്ചി​നെ​തി​രെ​ ​ലി​വ​ർ​പൂ​ളി​ന്റേ​ത്.​ ​നോ​ർ​വി​ച്ച് ​താ​രം​ ​ഗ്രാ​ന്റ് ​ഹോ​ൻ​ലി​യു​ടെ​ ​സെ​ൽ​ഫ് ​ഗോ​ളി​ലൂ​ടെ​യാ​ണ് 7​-ാം​ ​മി​നി​റ്റി​ൽ​ ​ലി​വ​ർ​പൂ​ൾ​ ​അ​ക്കൗ​ണ്ട് ​തു​റ​ന്ന​ത്.​ ​തു​ട​ർ​ന്ന് ​മു​ഹ​മ്മ​ദ് ​സ​ല,​ ​വി​ർ​ജി​ൽ​ ​വാ​ൻ​ ​ഡി​ജ്ക്,​ ​ഡി​വോ​ക്ക് ​ഒ​റി​ഗി​ ​എ​ന്നി​വ​ർ​ ​ലി​വ​റി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ലീ​വ​റി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​വീ​ണ​ ​എ​ല്ലാ​ ​ഗോ​ളും​ ​ആ​ദ്യ​ ​പ​കു​തി​യി​ലാ​യി​രു​ന്നു.​ ​ടീ​മു​ ​പു​ക്കി​ 64​-ാം​ ​മി​നി​റ്റി​ൽ​ ​നോ​ർ​വി​ച്ചി​ന്റെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​നേ​ടി.