ന്യൂയോർക്ക്:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തുകയും ലൈംഗിക വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്‌ത കുറ്റത്തിന് അറസ്റ്റിലായ അമേരിക്കൻ കോടീശ്വരനും പണമിടപാട്കാരനുമായ ജഫ്രി എപ്സ്റ്റീനിനെ ( 66 ) ലോവർ മൻഹാട്ടനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻപ്രസിഡന്റ് ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ തുടങ്ങിയ നിരവധി വമ്പന്മാരുടെയും സെലിബ്രിറ്റികളുടെയും ഉറ്റ സുഹൃത്തായിരുന്നു ജഫ്രി എപ്‌സ്റ്റീൻ.
ഈ മാസം 6ന് അറസ്റ്റിലായ ഇയാൾ സ്വയം ജീവനൊടുക്കിയതാണെന്നും അതല്ല, മറ്റൊരു തടവുകാരന്റെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് മരിച്ചതാണെന്നും റിപ്പോർട്ടുണ്ട്. ഇയാളുടെ കഴുത്തിൽ ഏറ്റ മുറിവാണ് മരണ കാരണമായത്. ഈ മുരിവ് സ്വയം ഉണ്ടാക്കിയതാണെന്നും മറ്റൊരാളുടെ ആക്രമണത്തിൽ ഏറ്റതാണെന്നും റിപ്പോർട്ടുണ്ട്.